രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റ് ഇന്ന്, നികുതി വര്‍ദ്ധന ഉണ്ടാകുമോ? കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.രാവിലെ ഒന്‍പതിനാണ് ബഡ്ജറ്റ് അവതരണം.

നികുതി, നികുതിയേതര വരുമാനം ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ നടപടികള്‍ സ്വീകരിച്ചേക്കും. ചെലവു ചുരുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം,വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നികുതി കൂട്ടിയേക്കും. സാമ്ബത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതവും കുറഞ്ഞേക്കാം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസും, ഭൂനികുതിയും, ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ഷം തോറും 20,000 കോടി രൂപയോളം കുറവുണ്ടെന്നാണ് സൂചന. ഈ വര്‍ഷവും ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്നാണ് അനുമാനം.
ചെലവ് ചുരുക്കുന്നതിനെക്കാള്‍ വരുമാനം ഉയര്‍ത്തുന്നതാവും വലിയ വെല്ലുവിളി. മഹാപ്രളയത്തിലും കൊവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞു. ചെലവ് കുതിച്ചു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഉല്‍പ്പാദന മേഖലയിലടക്കം ഉണര്‍വിനാകും ഊന്നല്‍.

Post a Comment

Previous Post Next Post