26-03-2022
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ച (നാളെ, മാര്‍ച്ച് 27 ) തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
മാര്‍ച്ച് 28, 29 തിയതികളില്‍ വിവിധ ട്രേഡ് യൂണിയന് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാര്‍ച്ച് 28, 29 ദിവസങ്ങളില്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍.
Post a Comment