ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവെയ്പ്പ്. വെടിയേറ്റ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു.ബസ് കണ്ടക്ടറായ മുപ്പത്തിനാലുകാരന് കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് മരിച്ചത്.
സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റു രണ്ടു പേരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടി വച്ച പ്രതി മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്ട്ടിന് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൂലമറ്റം ഹൈസ്കൂളിന് മുന്നില്‍ വച്ചായിരുന്നു ദാരുണ സംഭവം. വിദേശത്തായിരുന്ന ഫിലിപ്പ് മാര്ട്ടിന് അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണം കഴിച്ച ശേഷം പ്രതി ഭക്ഷണത്തെ ചൊല്ലി തര്‍ക്കിച്ചു. ഇവിടെ നിന്നും മടങ്ങിയ മാര്ട്ടിന് തോക്കുമായി തിരികെയെത്തി നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് പറയുന്നത്. അഞ്ച് തവണയോളം വെടി വെച്ചു. ഇതിനിടെ സ്കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിനു വെടി കൊള്ളുകയായിരുന്നു. പിന്നീട് വണ്ടിയില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്തു വെച്ചു പൊലീസ് പിടികൂടി.
Post a Comment