പേര്മാറ്റം, മതംമാറ്റം, ലിംഗ മാറ്റം, ജാതി തിരുത്തൽ എന്നിവയ്ക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം...


അച്ചടി വകുപ്പ് നല്‍കുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തല്‍, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് https://compose.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓണ്‍ലൈനായി അടയ്ക്കുവാനും കഴിയും. 

അപേക്ഷിക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് ? എങ്ങനെയാണ് അപേക്ഷിക്കുക ? എല്ലാ വിവരങ്ങളും അറിയാൻ കേരള സർക്കാർ തന്നെ നൽകിയിട്ടുള്ള പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യുക.

പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലീഗല്‍ ഹെയര്‍ഷിപ്പ് (അവകാശ സര്‍ട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഓണ്‍ലൈനായി https://compose.kerala.gov.in വഴി നിര്‍വ്വഹിക്കേണ്ടതാണ്.

പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍ https://gazette.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും https://compose.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങള്‍ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകള്‍ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.

 അപേക്ഷിക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത് ? എങ്ങനെയാണ് അപേക്ഷിക്കുക ? എല്ലാ വിവരങ്ങളും അറിയാൻ കേരള സർക്കാർ തന്നെ നൽകിയിട്ടുള്ള പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്യുക.

പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post