ചെഗുവേരയെ വെടിവെച്ച്‌ കൊന്നെ ബൊളീവിയന്‍ സൈനികന്‍ മരിച്ചു

കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവെച്ച്‌ കൊന്നെ ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു.മാരിയോ ടെരാന്‍ സലാസര്‍ (80) ആണ് മരിച്ചത്. ചെഗുവേരയ്ക്ക് നേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെടിരുന്നത്. ബന്ധുക്കളാണ് മരണ വിവരം പുറത്ത് വിട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങളാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെരാന്‍ ചികില്‍സയിലിരുന്ന ആശുപത്രി തയ്യാറായിട്ടില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

1967 ഒക്ടോബര്‍ 9 നായിരുന്നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍വെച്ച്‌ ചെഗുവേരയെ വെടിവെച്ച്‌ കൊന്നത്. സിഐഐ ചാരന്‍മാരുടെയും, യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയായിരുന്നു ചെഗുവേരയുള്‍പ്പെട്ട വിപ്ലവകാരികള്‍ക്ക് എതിരായ ഓപ്പറേഷന്‍ നടന്നത്. ഇതിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ചെഗുവേര 1967 ഒക്ടോബര്‍ 7 ന് പിടിയിലാവുകയായിരുന്നു. ഒക്ടോബര്‍ 9ന് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

Post a Comment

Previous Post Next Post