മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം ഉണ്ടോ? എങ്കില്‍ സൂക്ഷിച്ചോ പൂട്ട് വീഴും

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍.ഏപ്രില്‍ ഒന്നുമുതല്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച്‌ വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,92,127 പുതിയ റേഷന്‍ കാര്‍ഡ്‌ നല്‍കിയതായും മന്ത്രി.

മുന്‍ഗണന കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ക്ക് അവര്‍ വാങ്ങിയ ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുക. അനര്‍ഹര്‍ കൈവശം വച്ചു വന്നിരുന്ന 1,69,291 കാര്‍ഡുടമകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്തു. എന്നാല്‍ കാര്‍ഡുകളുടെ സ്വമേധയായുള്ള സറണ്ടര്‍ മാര്‍ച്ച്‌ 31 ന് ശേഷം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

അതോടൊപ്പം നെല്ല് സംഭരണം ഊര്‍ജിതമാക്കിയതിലൂടെ കൃഷികാരുടെ ആവിശ്യം അനുസരിച്ച്‌ 24 മണിക്കൂറിനകം അവരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ തുക നല്‍കുകയുണ്ടായിയെന്നും മന്ത്രി.

കൊവിഡ് ബാധിച്ചു മരണപ്പെട്ട റേഷന്‍ വ്യാപാരികള്‍ക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 13 റേഷന്‍ കടകള്‍ പുതുതായി ആരംഭിച്ചു. ജനകീയ ഹോട്ടലുകള്‍ക്ക് പ്രതിമാസം 600 കിലോ അരി 10 രൂപ 90 പൈസ നിരക്കില്‍ നല്‍കിവരുന്നു. ഈ ബഡ്ജറ്റില്‍ എല്ലാ മണ്ഡലങ്ങളിലും ഒരു മൊബൈല്‍ റേഷന്‍ ഷോപ്പ് അനുവദിച്ച ധനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായിയും ഭക്ഷ്യ മന്ത്രി പറഞ്ഞു .

Post a Comment

Previous Post Next Post