വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ


വാളാട് : മാനന്തവാടി റേഞ്ച് പാർട്ടിയും വയനാട് ഐ.ബിയും സംയുക്തമായി വാളാട് ചുള്ളി – കാട്ടിമൂല റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമിത വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാഗത്താൻകുന്ന് പഴയവീട്ടിൽ പി. പ്രതീഷ് ( 41 ) നെ അറസ്റ്റ് ചെയ്തു. ആപ്പേ ഓട്ടോയിൽ നിന്നും 9 ലിറ്റർ മദ്യം കണ്ടെടുത്തു. ഇയാൾക്കെതിരെ വിദേശ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അബ്‌കാരി കേസ്സെടുത്തു.

Post a Comment

Previous Post Next Post