വീടിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍:പിതാവ് അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീടിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.മരിച്ച അക്ഷയുടെ അച്ഛന്‍ മോഹനന്‍ ആണ് അറസ്റ്റിലായത്. യുവാവിനെ അച്ഛന്‍ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുപ്പനാട് സ്വദേശി അക്ഷയ് മോഹനെ (24) ഇന്നലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേപ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സംശയം തോന്നി പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തു വന്നത്.

മകനെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് പൊലീസിനോട് കുറ്റസമ്മതം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്ത ലഭിക്കുമെന്ന് മേപ്പാടി പൊലീസ് അറിയിച്ചു. ലഹരിക്ക് അടിമയായ അക്ഷയ് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും, ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന.

Post a Comment

Previous Post Next Post