കൽപ്പറ്റയിൽ പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കല്‍പറ്റ-സൗദി അറേബ്യയില്‍ ഷോപ്പ് ജീവനക്കാരനായിരുന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി കുട്ടിരായിന്‍പാലം ചെമ്പലക്കര അബൂബക്കര്‍-മറിയം ദമ്പതികളുടെ മകന്‍ സാഹിറാണ്(26) മരിച്ചത്. കുട്ടിരായിന്‍പാലത്ത് മുത്തച്ഛന്‍ കാദറിനും മുത്തശ്ശി നബീസയ്ക്കും ഒപ്പമാണ് സാഹിറിന്റെ താമസം. സൗദിയിലുള്ള മകന്‍ സാഹിദിന്റെ മീനങ്ങാടി വട്ടത്തുവയലിലെ വീട്ടിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. എട്ടു മാസം മുമ്പ് നാട്ടിലെത്തിയ സാഹിര്‍ തിരികെ പോകുന്നതിനുഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. കുട്ടിരായിന്‍പാലത്തു പുതുതായി പണിയാന്‍ തീരുമാനിച്ച വീടിന്റെ കുറ്റിയടിക്കല്‍ ചൊവ്വാഴ്ചയാണ് നടത്തിയത്. കൈവശ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനു വില്ലേജ് ഓഫീസില്‍ പോകണമെന്നും മറ്റും കുറ്റിയടിക്കലിനുശേഷം കൂട്ടുകാരോട് പറഞ്ഞിരുന്നു. മീനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നബീര്‍ മറ്റൊരു സഹോദരനാണ്.

Post a Comment

Previous Post Next Post