പനമരം : കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ്, പനമരം ഗ്രാമപ്പഞ്ചായത്ത്, നാഷ്ണൽ ആയുഷ്മിഷൻ, വയനാട് ജില്ലാ ഹോമിയോ ആശുപത്രി, പനമരം പൗരസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സൗജന്യ മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്തപരിശോധനയും സംഘടിപ്പിക്കുന്നു.
പനമരം ഗവൺമെന്റ് എൽ.പി. സ്കൂളിൽ മാർച്ച് 12 ശനിയാഴ്ച രാവിലെ 8.30 മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹോമിയോപ്പതി വകുപ്പ് ജില്ലാ ഹോമിയോ ആശുപത്രി അഞ്ചുകുന്നിൽ നൽകി വരുന്ന വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം, സ്ത്രീകളുടെ മാനസിക വൈകാരിക പ്രശ്നങ്ങൾക്കുള്ള ചികിത്സ, വന്ധ്യത ചികിത്സ, കുട്ടികളുടെയും കൗമാരക്കാരുടെയും വൈകല്യ നിവാരണ ക്ലിനിക്ക്, ലഹരി വിമുക്ത ചികിത്സ, ജീവിതശൈലി രോഗ ചികിത്സ, തൈറോയിഡ് ഒ.പി, അലർജി ഒ.പി, പോസ്റ്റ് കോവിഡ് ഒ.പി, വയോജന ചികിത്സാ ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും ക്യാമ്പിൽ ലഭ്യമാക്കും.
*ഡയറ്റീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗാ ട്രെയ്നർ എന്നിവരുടെ സേവനവും, സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും.*
ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സയ്ക്കുള്ള സൗകരുവും ലഭ്യമാക്കും.
അന്നേദിവസം രാവിലെ 8.30 ന് ആരംഭിക്കുന്ന സൗജന്യ രക്തപരിശോധനയിലും രാവിലെ ഒൻപത് മണിക്ക് നടക്കുന്ന സൗജന്യ യോഗാ പരിശീലനത്തിലും പങ്കെടുക്കുവാൻ ബുക്കിംഗ് ചെയ്യണം. ബുക്കിംഗ് നമ്പർ : 6282607189, 9496919514
പത്രസമ്മേളത്തിൽ അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രി ഡോക്ടർമാരായ ജോമോൻ പി.മാത്യു, ജിതിൻ എം.ഔസേഫ്, പനമരം പൗരസമിതി ചെയർമാർ അഡ്വ.ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, പി.ആർ.ഒ മൂസ കൂളിവയൽ എന്നിവർ പങ്കെടുത്തു.
Post a Comment