വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം ; അമ്മയും മകളും അറസ്റ്റില്‍

ബത്തേരി : വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല ഇരുവരും കവര്‍ന്നതായാണ് പരാതി.

Post a Comment

Previous Post Next Post