അഭ്യാസം കാണിച്ചാല്‍ ഇനി പിടിവീഴും; നാളെ മുതല്‍ സംസ്ഥാനത്തെ റോഡുകള്‍ ക്യാമറ വലയത്തില്‍

റോഡ് പരിശോധന ഫലപ്രദവും കര്‍ശനവുമാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി സംസ്ഥാനത്താകമാനം ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍വാഹനവകുപ്പ്.അപകടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്യാമറ വരിക. 225 കോടിരൂപയാണ് പദ്ധതിച്ചെലവ്.

വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുകയാണ് കാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജ നമ്ബര്‍, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ ഉപയോഗം തുടങ്ങിയവയെല്ലാം കാമറയില്‍ വ്യക്തമായി പതിയും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. നിയമലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്രസഹിതം സന്ദേശം കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും ചെയ്യും.

Post a Comment

Previous Post Next Post