സ്വകാര്യ ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിച്ചു


ജില്ലയില്‍ സേവനം നല്‍കുന്ന സ്വകാര്യ ആംബുലന്‍സുകളുടെ നിരക്കുകള്‍ ഏകീകരിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ, ആംബുലന്‍സ് സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, എന്നിവരുടെ യോഗത്തിലാണ് തീരുമാനം. സാധാരണ ആംബുലന്‍സുകളുടെ 

 നിരക്കുകള്‍- മിനിമം ചാര്‍ജ് 600 (10 കി.മി) അധികം കിലോമീറ്ററിന് 40 രൂപ (മടക്കയാത്രയടക്കം). ഐസിയു ആംബുലന്‍സുകള്‍ (ജില്ലയ്ക്ക് അകത്തുള്ള യാത്രകള്‍) മിനിമം ചാര്‍ജ് - 3000 രൂപ (40 കിലോമീറ്റര്‍ - മടക്കയാത്ര അടക്കം) അധിക കിലോമീറ്ററിന് 80 (മടക്കയാത്ര അടക്കം). ഐസിയു ആംബുലന്‍സുകള്‍ ( ജില്ലയില്‍ നിന്നും പുറത്തേക്കുള്ള യാത്രകള്‍ ) കിലോമീറ്ററിന് 110 രൂപ (മടക്കയാത്ര അടക്കം) മിനിമം ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല. ഐസിയു ആംബുലന്‍സില്‍ ഒരു നഴ്സിന്റെ സേവനം ഉള്‍പ്പെടും. ഡോക്ടര്‍, അധിക നേഴ്സ്, എന്നിവരുടെ സേവനത്തിനും മരുന്നുകള്‍ക്കും മേല്‍ നിശ്ചയിച്ച നിരക്കിന് പുറമേ തുക നല്‍കണം. വെയിറ്റിംഗ് ചാര്‍ജ് മണിക്കൂറിന് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അധിക നിരക്ക് ഈടാക്കിയത് സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആംബുലന്‍സുകളുടെ സേവനം സംബന്ധിച്ച പരാതികള്‍ ആര്‍ടിഒ ഓഫീസിലെ 91889619 30 എന്ന നമ്പറില്‍ അയക്കാം

Post a Comment

Previous Post Next Post