സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു; ബസ് ചാർജ് മിനിമം 10 രൂപ; ഓട്ടോയ്ക്ക് 30 രൂപ


_20/4/2022_

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും.


ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളിൽ ടാക്‌സി ചാർജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്ക് എന്നിവയിൽ മാറ്റമില്ല.

ബസ് ചാർജ് വർധനവിന് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്.

Post a Comment

Previous Post Next Post