സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇന്ന് 15 മിനിറ്റ് വൈദ്യുതി മുടങ്ങും

 

28/4/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയിൽ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു.
രാജ്യത്തെ കൽക്കരി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 400 മെഗാവാട്ടിന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടർന്നേക്കും.
നഗരപ്രദേശങ്ങളിലെ ആശുപത്രികളെയും അവശ്യമേഖലകളെയും വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോൾട്ടേജ് കുറച്ച് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രം പ്രതിദിനം 130 മെഗാവാട്ട് പ്രതിദിനം കുറയ്ക്കാൻ സാധിക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post