രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനുള്ളിൽ 90 ശതമാനം വർധനവ്


18 April 2022

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ ഒറ്റയടിക്ക് കുത്തനെ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2183 പുതിയ കൊവിഡ് കേസുകളും 214 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 89.8 ശതമാനം വര്‍ധനവാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ 1150 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവിൽ11,542 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1985 പേര്‍ രോഗമുക്തി നേടി. ഇതോടെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 4,25,10,773 ആയി ഉയർന്നു. 98.76 ശതമാനമാണ് രോ​ഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 186.54 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നാണ് ഔദ്യോ​ഗിക കണക്ക്.

Post a Comment

Previous Post Next Post