ബജറ്റിൽ പ്രഖ്യാപിച്ച 75 കോടിയുടെ അഡീഷണൽ പാക്കേജിൽ ജില്ലയുടെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കും

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  രാവിലെ 10.30 ന് എ.പി.ജെ ഹാളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍ നിര്‍വഹിക്കും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മന്ത്രി സഭയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഐസി സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ കളക്ടര്‍ എ ഗീത തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post