വര്‍ഗീയതയുടെ സഹവാസി'; പി സി ജോര്‍ജ്ജിനെ ജയിലില്‍ അടക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ വിമര്‍ശിച്ചു. പി സി ജോര്‍ജ്ജിനെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്നും ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

'തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജ്.' ഷാഫി പറമ്പില്‍ പറഞ്ഞു.

പൊതുമധ്യത്തില്‍ നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തിയെന്ന ലേബല്‍ പി സി ജോര്‍ജ്ജ് ലൈസന്‍സാക്കി മാറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പി സി ജോര്‍ജ്ജ് പൊതുസമൂഹത്തിന് തന്നെ ബാധ്യതയായെന്നും രാഹുല്‍ വിമര്‍ശിച്ചു.

'പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റില്‍ നില്ക്കുവാന്‍ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബല്‍ ഒരു ലൈസന്‍സാക്കി മാറ്റിയിരിക്കുന്നു ജോര്‍ജ്ജ്.തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

'മുസ്ലിംഗളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല' impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്''എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.' രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

നേരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തില്‍ പിസി ജോര്‍ജ്ജില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്റിജില്‍ മാക്കുറ്റി ഷാള്‍ നിരസിച്ചിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് റിജില്‍ ഇപ്പോള്‍ പി സി ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയത്.

'മതഭ്രാന്തന്റെ ഷാള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ജീവിതത്തില്‍ ഏറ്റവും വലിയ പാപിയായി മാറുമായിരുന്നു.' എന്ന് റിജില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചില്ലെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും റിജില്‍ മുന്നറിയിപ്പ് നല്‍കുന്നു.

'പിസി ജോര്‍ജ് എന്ന മതഭ്രാന്തന്റെ ഷാള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ജീവിതത്തില്‍ ഏറ്റവും വലിയ പാപിയായി മാറുമായിരുന്നു.

മതവെറിയനായ ഈ വെറുക്കപ്പെട്ടവനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചില്ലയെങ്കില്‍ കേരളംവലിയ വില നല്‍കേണ്ടി വരും.അന്ന് ആ നിലപാട് എടുത്തപ്പോള്‍ പലരും കുറ്റപ്പെടുത്തിയിരുന്നു.ആ കുറ്റപ്പെടുത്തല്‍ അഭിമാനമായാണ്ഞാന്‍ കരുതിയത്.വിണ്ടും വീണ്ടും തെളിയിക്കുന്നു ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന്.' റിജില്‍ മാക്കുറ്റി പറയുന്നു.

Post a Comment

Previous Post Next Post