മാസപ്പിറവി കണ്ടു; ഇനി വിശ്വാസികൾക്ക് പുണ്യങ്ങളുടെ ദിനരാത്രങ്ങൾ; കേരളത്തിൽ റംസാൻ വൃതം നാളെ മുതൽ..!

കാത്തിരിപ്പിനു ശേഷം മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ (03-04-2022) റംസാൻ ഒന്ന്. കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന അറിയിപ്പ് വന്നു. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിനു തുടക്കമാകുന്നത്.

റമദാൻ മാസം കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (3.4.2022) ഞായറാഴ്ച റമദാൻ 1 ആയിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ,
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സുലൈമാൻ മുസ്‌ലിയാർ,നിരവധി മഹല്ലുകളുടെ ഖാളിമാരായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,
സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post