ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ്, വനിത വിംഗ് കോഡിനേറ്റർമാരെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: ആം ആദ്മി പാർട്ടിയുടെ വയനാട് ജില്ലാ യൂത്ത് വിംഗ് കോഡിനേറ്റർ ആയി സിജു പി.കെയെയും വനിതി വിംഗ് കോഡിനേറ്റർ ആയി അനിത സിങ്ങിനെയും തിരഞ്ഞെടുത്തു. പുൽപ്പള്ളി പിടിച്ചിറ സ്വദേശിയാണ് തിരഞ്ഞെടുക്കപ്പെട്ട സിജു.പി.കെ, അമ്പലവയൽ സ്വദേശിനിയാണ് അനിത സിങ്ങ് ഇരുവരും കഴിഞ്ഞ പത്ത് വർഷമായി ജില്ലയിലെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്. ഇന്നലെ നടന്ന ജില്ലാ എക്സിക്യട്ടീവ് കമ്മറ്റി യോഗത്തിലാണ് പുതിയ കോഡിനേറ്റർമാരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. മാറി മാറി വരുന്ന സർക്കാരുകളുടെ അവഗണന മാത്രം നേരിടേണ്ടി വരുന്ന വയനാട് ജില്ലയ്ക്ക് ആം ആദ്മി പാർട്ടിയിലൂടെ മാത്രമെ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളു എന്ന് യോഗം വിലയിരുത്തി. ജില്ലാ കൺവീനർ അജി കൊളോണിയ,ജേക്കബ്, അഡ്വ.തോമസ്, സൽമാൻ റിപ്പൺ, അനിൽ വർമ്മ, എം.ഡിതങ്കച്ചൻ, കൃഷ്ണൻകുട്ടി, അനിത സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post