2022 | ഏപ്രിൽ 7 | വ്യാഴം | 1197 | മീനം 24 | മകീര്യം
➖➖➖➖➖➖➖➖
🌀 ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടത്തി. യെച്ചൂരിയുടെ പ്രസംഗം മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു. യുക്രെയ്ന്, ശ്രീലങ്കന്‍ പ്രതിസന്ധികളും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യുക്രെയിനില്‍ കൂട്ടക്കൊല നടത്തിയ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്. ശ്രീലങ്കയില്‍ ആഗോളവത്കരണത്തിന്റെ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
🌀 ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്ഭവന് മാര്‍ച്ച് ഇന്ന്*. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടര്‍ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ നേതൃത്വം നല്‍കും.
🌀 *പാലക്കാട് - തൃശൂര്‍ റൂട്ടില്‍ ഇന്നു സ്വകാര്യ ബസ് പണിമുടക്ക്*. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50 ട്രിപ്പുകള്‍ക്ക് 10,500 രൂപയാണ് ടോള്‍ ഫീസ്. 150 ബസുകളാണ് പണിമുടക്കുക. ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോള്‍ പ്ലാസയ്ക്കു മുന്നില്‍ ബസ് ജീവനക്കാരും ഉടമകളും അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുന്നുണ്ട്.
🌀 *യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പാസാക്കുമെന്ന് യുക്രൈന് അറിയിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍*. തുടര്‍പഠനമേറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികളുടേതടക്കം തുടര്‍പഠനം പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നിര്‍ദേശം.
🌀 *മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു*. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തിചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍. വാസവന് നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടുപിറകേയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നു ജോസ് കെ പീറ്റര്‍ പറഞ്ഞു.
🌀 *തൃശൂര്‍ നഗരസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കേസുകളുമായി യുദ്ധം*. മേയറുടെ കാര്‍കൊണ്ട് ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. മണിക്കൂറുകള്‍ക്കകം മേയറെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേയും പോലീസ് കേസെടുത്തു. പൈപ്പില്‍ ചെളിവെള്ളമാണു കിട്ടുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുപ്പികളില്‍ ചളിവെള്ളവുമായി എത്തി കൗണ്‍സില്‍ യോഗത്തില്‍ ബഹളം വച്ചിരുന്നു. മേയറുടെ കോലവുമായാണ് അവര്‍ എത്തിയത്. ഇതറിഞ്ഞ മേയര്‍ കോര്പ്പറേഷന് കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. കൗണ്‍സിലര്‍മാര്‍ കാറിനു മുന്നില്‍ മേയറെ തടഞ്ഞു. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം, കൗണ്‍സില്‍ യോഗത്തിനിടെ മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചു, ചേംബറില്‍ അതിക്രമിച്ചു കയറി, ഔദ്യോഗിക വാഹനം നശിപ്പിച്ചു, മേയറുടെ ചേംബറില്‍നിന്ന് രേഖകള്‍ അപഹരിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയും കേസെടുത്തു.
🌀ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസിലെ പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്കു കൈമാറി. കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ ആരോപണം. കൂടുതല്‍ കേസുകള്‍ അടിച്ചേല്‍പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന് ഭീഷണിപ്പെടുത്തിയന്നെ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
🌀ചെമ്പൈ സംഗീതോല്‍സവ മാതൃകയില്‍ ഗുരുവായൂര്‍ ദേവസ്വം അഷ്ടപദി സംഗീതോല്‍സവം നടത്തും. അഷ്ടപദിയില്‍ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പന് അഷ്ടപദി പുരസ്കാരം സമ്മാനിക്കും. അഷ്ടപദി സംഗീതോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കണ്‍വീനറായി നിയോഗിച്ചു. ചെയര്മാന് ഡോ. വികെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.
🌀ചിത്തരഞ്ജന് എംഎല്‍എയുടെ പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍നിന്ന് 40 രൂപയാക്കി. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്തു രൂപയാക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.
🌀കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വര്‍ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകേയാണ് യോഗം.
🌀കെഎസ്ഇബിയിലെ സിപിഎം സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്മാന് സസ്പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. ആരായാലും നിയമവും ചട്ടവും പാലിക്കണമെന്നും ചെയര്മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
🌀പാലക്കാട് നെന്മറ - വല്ലങ്ങി വേലയ്ക്കുശേഷം സ്വകാര്യ ബസിനു മുകളില്‍ ആളുകളെ ഇരുത്തി സര്‍വ്വീസ് നടത്തിയ രണ്ടു ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
🌀വയനാട്ടില്‍ സബ് ആര്.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. സിന്ധുവും ആര്‍ക്കെതിരേയും പരാതി നല്‍കിയില്ലെന്ന് ബിനോദ് കൃഷ്ണ പ്രതികരിച്ചു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
🌀കേരളത്തിലെ 289 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്‍മ്മ. പൊലീസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ഇതുമൂലം നാലുവര്‍ഷം പഴക്കമുള്ള കേസുകളില്‍പോലും തീര്പ്പുണ്ടാക്കാനാകുന്നില്ലെന്ന് രേഖാശര്‍മ്മ വിമര്‍ശിച്ചു.
🌀മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് നാല് ആഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ മാര്‍ച്ച് 30 വരെയാണ് സുപ്രിംകോടതി സമയം അനുവദിച്ചിരുന്നത്. കേസില്‍ ഇന്ന് അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
🌀സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴയുണ്ടാകും. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
🌀ലക്ഷദ്വീപില്‍ എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ സൈക്കിളില്‍ സഞ്ചരിച്ചുവേണം ഓഫീസിലെത്താന്‍. ഓഫീസിലേക്കുള്ള യാത്രയ്ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടം ഉത്തരവിറക്കി. എല്ലാ ദ്വീപുകള്‍ക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതര്‍, ഗുരുതര ശാരീരിക പ്രശ്നമുള്ളവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
🌀തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കായി ഏഴു സൗജന്യ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്കുരിയനും സിഇഒ ഡോ. ബെന്നി ജോസഫും അറിയിച്ചു. സൗജന്യ ഓപി മുതല്‍ സൗജന്യ ഡയാലിസിസ് വരെയുള്ള പദ്ധതികളാണു നടപ്പാക്കുക.
🌀സീറോ മലബാര്‍ സഭ കുര്‍ബാന പരിഷ്കരണ തര്‍ക്കത്തില്‍ മാര്‍പാപ്പയെ വെല്ലുവിളിച്ച് എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ആന്റണി കരിയില്‍. സിനഡ് അംഗീകരിച്ച കുര്‍ബാന ഈസ്റ്ററിനു മുമ്പ് നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ ആവശ്യം തള്ളിയ ബിഷപ് ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് അറിയിച്ചു.
🌀പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവര്‍ക്കു പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ യൂസര്‍നെയിമും പാസ്വേര്ഡും ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
🌀വര്‍ക്കലയില്‍ കടയില്‍നിന്നു വാങ്ങിയ സാധങ്ങള്‍ക്കുളള പണം നല്‍കാതെ വ്യാപാരിയെ മര്‍ദിച്ചു. മര്‍ദനമേറ്റ വ്യാപാരി സതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല സ്വദേശിയായ അനീഷിനെ പോലീസ് തെരയുന്നു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ്.
🌀മണിക്കൂറുകളുടെ ഇടവേളയില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു. കുന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടില്‍ മുടവങ്ങാട്ട് മാധവന് (69), ഭാര്യ തങ്കം (56) എന്നിവരാണ് മരിച്ചത്. ഒരു ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവന് ചൊവാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
🌀കാട്ടുപന്നി റോഡിന് കുറുകെ ഓടി സ്കൂട്ടര്‍ മറിഞ്ഞ് യാത്രികന് മരിച്ചു. തലശ്ശേരി-നാദാപുരം സംസ്ഥാന പാതയിലാണ് സംഭവം. നാദാപുരം ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്.
🌀അരൂര്‍ ദേശീയപാതയില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം തെക്കേ ചേപ്പേലില് മുരുകേശന്റെ മകന് നിധീഷ് (30) ആണ് മരിച്ചത്. ചന്തിരൂര്‍ മേഴ്സി സ്ക്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.
🌀അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു (16) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിടെയാണ് അപകടമുണ്ടായത്.
🌀പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന് (64) ആണ് മരിച്ചത്.
🌀കൊല്ലങ്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയില്‍. നെന്മാറ സ്വദേശി ജലീല്‍, കുഴല്‍മന്ദം സ്വദേശി അബ്ദുറഹ്മാന് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
🌀ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി. ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. പലരും തങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.
🌀ഇന്ത്യയില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി 5000 കോടി യുഎസ് ഡോളര്‍ കവിഞ്ഞു. സമുദ്ര, തോട്ടം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇതുവരെ കൈവരിച്ച ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിജിസിഐ ആന്‍ഡ് എസ് പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2021-22 ല്‍ കാര്‍ഷിക കയറ്റുമതി 19.92 ശതമാനം വര്‍ധിച്ച് 5021 കോടി ഡോളറിലെത്തി. 2020-21 ല്‍ നേടിയത് 4187 കോടി ഡോളറായിരുന്നു.
🌀തമിഴ്നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഗ്രൂപ്പ് സെക്സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ് വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മധുരയിലെ 42 കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു.
🌀ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള എല്ലാം ശേഖരിച്ചു പരിശോധിക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ബഹളത്തിനിടെയാണ് ബില്‍ പാസായത്. മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്പ്പുയര്ത്തരുതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിയുടെ രക്ത സാമ്പിളുകളും ഒപ്പും വിരലടയാളങ്ങളും അടക്കമുള്ളവ പോലീസ് കള്ളത്തെളിവുണ്ടാക്കാന്‍ ദുരുപയോഗിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
🌀ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന് അധിനിവേശത്തിനു വേഗത കുറഞ്ഞു. പലയിടത്തുനിന്നും റഷ്യന്‍ സൈന്യം പിന്മാറുകയാണ്. പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്റെ തെക്കു കിഴക്കു ഭാഗത്ത് വിന്യസിക്കുന്നുണ്ടെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിനുള്ള ഭീഷണി ഒഴിവായി. റഷ്യയുടെ 20,000 സൈനികരെ നഷ്ടമായെന്നാണു റിപ്പോര്‍ട്ട്.
🌀സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 ന് നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്.
ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമാണ്.
🌀'ഹോട്ടല്‍ റുവാണ്ട' എന്ന ഹോളിവുഡ് സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പോള്‍ റുസേസബാഗിനയ്ക്ക് 25 വര്‍ഷം കഠിനതടവ് വിധിച്ച കീഴക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു. റുവാണ്ടയില്‍ അധികാരം പിടിച്ചെടുത്ത വിമത ഭരണകൂടത്തിന്റെ മുഖ്യശത്രുവായ പോളിനെതിരെ എട്ടു ഭീകരവാദ കുറ്റങ്ങളാണ് ചുമത്തിയത്.
🌀ലൈംഗികതയ്ക്കു കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ കാശുവാരി താരമായ സിംഗപ്പൂര്‍ യുവാവ് കുടുങ്ങി. ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം നഗ്നദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് അറസ്റ്റ്.
🌀ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അഞ്ചുവിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 16 ഓവറില്‍ ലക്ഷ്യം കണ്ടു. 15 പന്തുകളില്‍ നിന്ന് പുറത്താവാതെ 56 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ വിജയശില്പി.
🌀ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീമുകളുടെ തേരോട്ടം. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് ടീമുകളായ റയല്‍ മഡ്രിഡിനും വിയ്യാറയലിനും വിജയം. റയല്‍ ചെല്‍സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചത്.
🌀കേരളത്തില്‍ ഇന്നലെ 18,040 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 926 കോവിഡ് രോഗികള്‍. നിലവില്‍ 27,747 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.82 കോടി കോവിഡ് രോഗികളുണ്ട്.
🌀2022ല്‍ ദക്ഷിണേഷ്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം കൂട്ടായ വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രവചനം. ഉപമേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടുകയും അടുത്ത വര്‍ഷം എട്ട് ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും. മനില ആസ്ഥാനമായുള്ള മള്‍ട്ടി-ലാറ്ററല്‍ ഫണ്ടിംഗ് ഏജന്‍സിയായ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്ലുക്ക് (എഡിഒ) 2022ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണേഷ്യയിലെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 2022ല്‍ ഏഴ് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും 2023 ല്‍ 7.4 ശതമാനമായി ഉയരുമെന്നും എഡിബി പറയുന്നു.
🌀എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. 366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി.
🌀മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം ടീസര്‍ എത്തി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, അനൂപ് മേനോന് സായി കുമാര്‍ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ടീസറിനൊപ്പം ചിത്രവും ഒട്ടും നിരാശപ്പെടുത്തില്ലെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തന് എന്നിവരെല്ലാം ടീസറിലും കാണാം. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ന്‍. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
🌀പൂര്‍ണമായും ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ സാഹസികമായി ചിത്രീകരിച്ച 'അടിത്തട്ട് ' എന്ന സിനിമ മേയ് മാസത്തില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംവിധായകന് ജിജോ ആന്റണി. കേരളത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാര്‍ബറായ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാന്‍ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവുമാണ് അടിത്തട്ട് എന്ന സിനിമയുടെ പ്രമേയം. സണ്ണിവെയ്ന്, ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടര്‍, മുരുകന് മാര്ട്ടിന്, ജോസഫ് യേശുദാസ്, സാബുമോന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ അംഗീകാരം ലഭിച്ച് ശ്രദ്ധേയനായ ജയപാലനും ചിത്രത്തിലുണ്ട്.
🌀നൂറിലേറെ രാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ചശേഷം ഇന്ത്യയിലെത്തിയ ടൊയോട്ട ഹൈലക്സിന്റെ വില പ്രഖ്യാപിച്ചു. 4ഃ4 ഡ്രൈവ് ട്രെയിനുകളുമായി, ഓഫ്-റോഡിംഗിന് പുത്തന്മാനം നല്കുന്ന പിക്കപ്പ് ഹൈലക്സിന് 33.99 ലക്ഷം രൂപയാണ് പ്രാരംഭവില. 4ഃ4 എം.ടി സ്റ്റാന്‍ഡേര്‍ഡിന്റെ എക്സ്ഷോറൂം വിലയാണിത്. 4ഃ4 എം.ടി ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും 4ഃ4 ഓട്ടോമാറ്റിക് ഹൈ വേരിയന്റിന് 36.80 ലക്ഷം രൂപയുമാണ് വില. 204 എച്ച്.പി കരുത്തും 500 എന്‍.എം ടോര്‍ക്കുമുള്ളതാണ് എ.ടി വേരിയന്റുകള്‍. 204 എച്ച്.പി കരുത്തും 420 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എം.ടി പതിപ്പുകള്‍.
🌀നടുക്കടലില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അപ്രതീക്ഷിതമായി കടന്നുവരുന്ന വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് പുതിയ ദേശങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിച്ച മലയാളിയായ ഒരു കപ്പിത്താന്റെ ഉദ്വേഗഭരിതമായ ജീവിതാനുഭവങ്ങള്‍. അരനൂറ്റാണ്ട് മുന്‍പുള്ള ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടേയും ഇന്ത്യന്‍ ദ്വീപസമൂഹങ്ങളിലെ ജീവിതരീതികളുടെയും നേര്‍ക്കാഴ്ച പകരുന്ന രചന. 'ഒരു കപ്പിത്താന്റെ ഓര്‍മ്മക്കുറിപ്പുകള്‍'. ക്യാപ്റ്റന്‍ വി.എസ്.എം. നായര്‍. മാതൃഭൂമി. വില 360 രൂപ.
🌀വണ്ണം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇവ രണ്ടും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. കാരണങ്ങള്‍ ഇതാകാം. ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം ചിലര്‍ക്കുണ്ടാകും. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും നിര്‍ണായകമായ ഭക്ഷണമാണ്. പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. പ്രാതല്‍ ഒഴിവാക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രോട്ടീന്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ ഘടകമാണ്. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്, കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ അത് നിങ്ങളുടെ വിശപ്പ് കുറയ്ക്കും., ഇത് അമിതമായി ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടാകാം. എന്നാല്‍ നിങ്ങള്‍ ധാരാളം കലോറി ഉപഭോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക.
➖➖➖➖➖➖➖➖
Post a Comment