മീനങ്ങാടി : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനങ്ങാടി കോലംമ്പറ്റ കൊരളമ്പം ഇലവുങ്കൽ ജോബി മാത്യൂ (37) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അവിവാഹിതനായ മാത്യൂ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഏക സഹോദരി താമരശ്ശേരിയിൽ ഭർതൃവീട്ടിലാണ് താമസിക്കുന്നത്.
രണ്ടുദിവസമായി ഫോൺ എടുക്കാത്തതിനാൽ ബന്ധുവിനെയും അയൽവാസികളെയും സഹോദരി വിളിച്ചറിയിച്ചതിനെ തുടർന്ന് വീടിൻ്റെ ലോക്ക് തകർത്ത് അകത്ത് കടന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Post a Comment