2022 | ഏപ്രിൽ 17 | ഞായർ | 1197 | മേടം 4 | ചിത്തിര, ചോതി
➖➖➖➖➖➖➖➖
◼️ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രെയിന് യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രെയിന് ജനതയാക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. യുക്രെയിന് ജനതയുടെ ധീരതയെ വാഴ്ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളില്‍ യുക്രെയിന് ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു.
◼️രാജ്യത്ത് വര്‍ഗീയ കലാപം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍.13 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം. കലാപങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ മൗനമെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
◼️പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് എഫ്ഐആര്‍ . പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നും കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസന് കേസിലെ പ്രതികളെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
◼️രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടി നടന്ന പാലക്കാട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ട് പാര്‍ട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു. അക്രമം വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമമെന്നും ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
◼️പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
◼️24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം. നാളെ വൈകീട്ട് 3.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഇരു വിഭാഗവും പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
◼️സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമശനമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പൊലീസിന്റെ കൈയില്‍ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിലിപ്പോഴുള്ളതെന്നും ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ആര്‍എസ് എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രന് ആരോപണമുന്നയിച്ചു.
◼️പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു . ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.
◼️പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മുന്നറിയിപ്പുകള്‍ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങള്‍ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു.
◼️കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
◼️അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.
◼️കെഎസ്ആര്‍ടിസിയില്‍ ഈസ്റ്റര്‍ ദിനത്തിലും ശമ്പളമില്ല. സര്‍ക്കാര്‍ നല്കിയ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് കിട്ടിയിട്ടില്ല. നാളെ പണം കിട്ടുമെന്നാണ് പ്രതീക്ഷ. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്.
◼️കെഎസ്ആര്‍ടിസിക്കും കെഎസ്ഇബിക്കും പിന്നാലെ വാട്ടര്‍ അതോറിറ്റിയിലും സിഐടിയു പ്രത്യക്ഷസമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
◼️ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഷെജിനും ജോയ്സ്നയും. 19നാണ് ജോയ്സന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസിലാണ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
◼️ഉത്സവപ്പറമ്പിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു.
◼️കോട്ടയത്തെ ഫ്ളാറ്റില്‍ നിന്ന് വീണ് 15 കാരി പെണ്‍കുട്ടി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിലെ പതിമൂന്നാം നിലയില്‍ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം.
◼️രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് വിമര്‍ശിച്ച കുര്യന് അനുഭവജ്ഞാനമില്ലാത്ത കോക്കസാണ് അദ്ദേഹത്തിന് ചുറ്റുമുള്ളതെന്നും കുറ്റപ്പെടുത്തി. നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യന് വ്യക്തമാക്കി.
◼️പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2024-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 370 മണ്ഡലങ്ങളെ വിശദീകരിച്ച പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ചും പരിഹാരക്രിയകള്‍ സംബന്ധിച്ചും നേതൃത്വത്തിന് മുന്നില്‍ അവതരണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍.
◼️ദില്ലിയില്‍ ഹനുമാന് ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര് പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
◼️ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്. ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നതായും അറിയിച്ചു.
◼️അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
◼️ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി രക്ഷകനായപ്പോള്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് നോര്‍വിച്ച് സിറ്റിയെ തോല്പിച്ചു. മറ്റൊരു മത്സരത്തില്‍ ആഴ്സണലിന് വീണ്ടും തിരിച്ചടി. സതാംപ്ടണ് ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ തോല്പിച്ചു.
തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന ടോട്ടനവും തിരിച്ചടി നേരിട്ടു. ബ്രൈറ്റണ് ഒറ്റ ഗോളിനാണ് ടോട്ടനത്തെ തോല്പിച്ചത്.
◼️സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള എയ്ഞ്ചല്‍ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്‍ഫ്ളെക്ഷന്‍ പോയിന്റ് വെഞ്ച്വേഴ്സ് (ഐപിവി) 2021ല്‍ 13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി. ഈ വര്‍ഷം 10 ലധികം ഓഹരി നിക്ഷേപങ്ങള്‍ വില്ക്കാന് ആലോചനയുമുണ്ട്. ഐപിവി 6,600 ലധികം എയ്ഞ്ചല്‍ നിക്ഷേപകര്‍, എച്ച്എന്‍ഐകള്‍ (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍), ഫാമിലി ഓഫീസുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ്. കൂടാതെ 100 സ്റ്റാര്‍ട്ടപ്പുകളിലായി 356 കോടി രൂപ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 50 നിക്ഷേപ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
◼️കിഴക്കന്‍ ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ സെന്‍കോ ഗോള്‍ഡ്, പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 525 കോടി രൂപ സമാഹരിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. സെന്‍കോ ഗോള്‍ഡിന്റെ ഐപിഒയില്‍ 325 കോടി രൂപ വരെയുള്ള ഇക്വിറ്റികളുടെ പുതിയ ഇഷ്യൂവും, നിലവിലെ ഓഹരിയുടമയായ എസ്എഐഎഫ് പാര്‍ട്ണേഴ്സ് ഇന്ത്യ ഐവി ലിമിറ്റഡിന്റെ 200 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഓഫറും ഉള്‍പ്പെടുന്നു. മറ്റൊരു സ്വകാര്യ ഇക്വിറ്റി ഫണ്ടായ ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്ന് 75 കോടി രൂപ സമാഹരിച്ചിരുന്നു.
◼️മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'പുഴുവിന്റെ റിലീസ് തീയതി പുറത്തുവന്നു'. ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് ബാദുഷ. പുഴു മെയ് 13ന് റിലീസ് ഉണ്ടാകം. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
◼️സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം 'പത്താം വളവി'ലെ പെരുന്നാള്‍ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും മെറിനും ചേര്‍ന്നാണ് ആലാപനം. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന് രാജാണ്. എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രം മെയ് 13ന് തിയറ്ററുകളില്‍ എത്തും. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.
◼️സ്കോഡയുടെ എംബിക്യു എഒ ഐഎന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ് സ്കോഡ കുഷാക്ക്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ കൊറിയക്കാര്‍ ആധിപത്യം പുലര്‍ത്തുന്ന ഉയര്‍ന്ന മത്സരാധിഷ്ഠിത മിഡ്-സൈസ് എസ്യുവി വിഭാഗത്തിലാണ് കുഷാക്കിന്റെ സ്ഥാനം. ആറ് മാസത്തിനുള്ളില്‍ 20,000 ബുക്കിംഗുകളാണ് എസ്യുവിക്ക് ലഭിച്ചത്. ഇപ്പോഴിതാ, മെയ് 9-ന് മോണ്ടെ കാര്‍ലോ എന്ന പുതിയ വേരിയന്റ് അവതരിപ്പിക്കാന്‍ സ്കോഡ ഒരുങ്ങുകയാണ് റിപ്പോര്‍ട്ട് ചെയ്യുന്നു.
◼️ജീവിതത്തില്‍ നിറം കൊടുക്കാനുള്ള ഉപായങ്ങളാണ് മധുപാലിന്റെ കഥകള്‍ തിരയുന്നത്. ആത്മാവിന്റെൃ ശിക്ഷണം ലഭിച്ച ഒരു അതിസാഹസനാണ് മധു പാലിന്റെയുള്ളിലെ കഥാകാരന്. 'പല്ലാണ്ട് വാഴ്ക'. മധുപാല്‍. പേപ്പര്‍ പബ്ളിക്ക. വില 95 രൂപ.
്
◼️ഉറങ്ങുന്ന മുറിയില്‍, അല്പമെങ്കില് പോലും, വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം, ചയാപചയ രോഗങ്ങള്‍ പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫെയ്ന്‍ബര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വെളിച്ചമുള്ള മുറിയില്‍ ഉറങ്ങിയാല്‍ ഉറക്കത്തിലും ഒരാളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് വര്‍ധിക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തില്‍ സിംപതെറ്റിക് നാഡീവ്യൂഹ സംവിധാനം സജീവമാകുന്നതാണ് പകല്‍ നമ്മുടെ ഹൃദയതാളം ഉയര്‍ത്തുന്നത്. പകല്‍ സമയത്തെ വെല്ലുവിളികളെ നേരിടാനായി ശരീരത്തെ തയാറാക്കി വയ്ക്കുന്ന ജീവശാസ്ത്രപരമായ സംവിധാനമാണ് ഇത്. സാധാരണ ഗതിയില്‍ ഹൃദയമിടിപ്പും ഹൃദയധമനികളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ പകല്‍ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ഈ ക്രമത്തെയാണ് വെളിച്ചമുള്ള ഇടത്ത് കിടന്നുള്ള ഉറക്കം താളം തെറ്റിക്കുന്നത്. ഹൃദയപ്രശ്നത്തിനു പുറമേ ഇന്‍സുലിന്‍ പ്രതിരോധത്തിനും വെളിച്ചമുള്ള മുറിയിലെ ഉറക്കം കാരണമാകും. നമ്മുടെ പേശികളിലെയും കൊഴുപ്പിലെയും കരളിലെയും കോശങ്ങള്‍ ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇത് മൂലം രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജത്തിനായി ഉപയോഗിക്കാന്‍ കഴിയാതെ വരും. ഈ കുറവ് പരിഹരിക്കാനായി പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിച്ച് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരും.
Post a Comment