അഞ്ചുലക്ഷം രൂപ വിലവരുന്ന അതിമാരക മായക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


 
ബത്തേരി:രഹസ്യ വിവരത്തെ തുടർന്ന് സുൽത്താൻ ബത്തേരി - ഗുണ്ടല്‍പ്പേട്ട റോഡില്‍ സംസ്ഥാന അതിര്‍ത്തി ഭാഗത്ത് കെഎസ്ആര്‍ടിസി ബസില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ അതിമാരക മായക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. 

കോഴിക്കോട് ബേപ്പൂര്‍ തവളക്കുളം  ആഞ്ഞിലംപറമ്പ്  കെ.കെ. ഹൗസില്‍ കെ.പി ഷഹനൂഫ് (33) ആണ് പിടിയിലായത്.* ഇയാളുടെ പക്കൽ നിന്നും വിപണിയില്‍ ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കോസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. 20 വര്‍ഷം വരെ തടവ് കിട്ടുന്നതും, രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

വയനാട് എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, കെ.ജി.ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ദേവ്, ജിതിന്‍. പി.പി, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

Previous Post Next Post