പ്രവേശനത്തിന് നാളെ മുതല്‍ 30നു വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അര്‍ഹത തെളിയിക്കുന്ന രേഖകള്‍ മെയ് 10നകം സമര്‍പ്പിക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷിക്കുന്നവരില്‍ ന്യൂനപക്ഷ (മൈനോറിറ്റി) വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും രേഖയായി പരിഗണിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ്. എസ്എസ്എല്‍സി ബുക്ക്/ വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്കുന്ന കമ്യൂണിറ്റി/ നോണ്‍ക്രീമിലെയര്‍/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ ഹാജരാക്കണം. സംവരണം ലഭിക്കാനായി വില്ലേജ് ഓഫിസറില്‍ നിന്ന് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ മൈനോറിറ്റിയാണെന്ന് തെളിയിക്കാന്‍ പ്രത്യേകം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.
വിദ്യാര്‍ഥിയുടെയോ രക്ഷിതാവിന്റേയോ പേരില്‍ മാറ്റമുണ്ടെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി. ബന്ധുത്വ സര്‍ട്ടിഫിക്കറ്റിന് പകരം റേഷന്‍ കാര്‍ഡ്, ആധാര്‍, പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് ഇവയില്‍ രേഖപ്പെടുത്തിയ ബന്ധുത്വം സ്വീകരിക്കും. മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്ന് പകരം ദമ്ബതികളിരുവരുടെയും എസ്എസ്എല്‍സി ബുക്കുകളിലെ ജാതികള്‍, സബ് റജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്കിയ വിവാഹസര്‍ട്ടിഫിക്കറ്റ് എന്നിവയും ദമ്ബതികളുടെ സത്യവാങ്മൂലവും മതി.
ഫീസ്
എഞ്ചിനിയറിങ്ങും ബിഫാമും ചേര്‍ത്തോ ഒറ്റയായോ 700രൂപ. ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അലൈഡ് എന്നിവ ചേര്‍ത്തോ ഒറ്റയായോ 500രൂപ. എല്ലാ കോഴ്സുകളും ചേര്‍ത്ത് 900രൂപ. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 300,200,400 രൂപ. പട്ടികവര്ഹക്കാര് അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായില്‍ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000രൂപ ഓണ്‍ലൈനായി അടയ്ക്കാം.
Post a Comment