വേനൽമഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, കിസാൻസഭ

മാനന്തവാടി: കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പുവരുത്തുക, വന്യമൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, വേനൽമഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് ന്യായമായ പരിഹാരം നൽകണമെന്നും കടക്കെണിയിൽ നിന്ന് കർഷകരെ മോചോപ്പിക്കുവാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ മാനന്തവാടി താലുക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻ സഭ വയനാട് ജില്ലാ പ്രസിഡന്റ്‌ പി. എം. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. അമ്പി ചിറയിൽ, സിപിഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി ഇ. ജെ. ബാബു, മണ്ഡലം സെക്രട്ടറി വി. കെ. ശശിധരൻ, ജോസഫ്മാസ്റ്റർ, വി.വി ആന്റണി എന്നിവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post