ഒരടിയിൽ അധികം നീളമുള്ള വിരയെ രോഗിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തു.


 മലപ്പുറം: ഒരടിയിൽ അധികം നീളമുള്ള വിരയെ മലപ്പുറം ഐറ്റീസ് കണ്ണാശുപത്രിയിൽ നേത്രരോഗ ചികിത്സയ്ക്കെത്തിയ രോഗിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തു. നേത്രരോഗ വിദഗ്ധൻ ഡോ. ശ്രീകാന്താണ് ശസ്ത്രക്രിയ നടത്തി വിരയെ ജീവനോടെ പുറത്ത് എടുത്തത്.
ഈ മാസം 22 നാണ് കണ്ണിലെ ചുവപ്പു നിറവും ചൊറിച്ചിലും കാരണം രോഗി ചികിത്സയ്ക്കെത്തിയത്. പരിശോധനയില്‍ കണ്‍തടത്തെയും കണ്‍പോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കണ്‍ജങ്ടൈവയുടെ ഉള്ളില്‍ വിരയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തു. 

ഡൈറോഫൈലേറിയ ഇനത്തില്‍പ്പെട്ടതാണു വിരയെന്നു ഐറ്റീസ് കണ്ണാശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ Dr. അനൂപ് മേനോൻ അറിയിച്ചു. ചിലതരം കൊതുകുകളാണ് ഇതു പരത്തുന്നത്.

Post a Comment

Previous Post Next Post