വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല കവർന്നു; അതും പട്ടാപകൽ..!


*അങ്ങാടിപ്പുറത്ത് പട്ടാപ്പകൽ മുളകുപൊടിയെറിഞ്ഞ് വയോധികയുടെ സ്വർണമാല കവർന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ അങ്ങാടിപ്പുറം കരിപ്പത്ത് മനയിലാണ് കവർച്ച നടന്നത്. വീട്ടമ്മയുടെ കഴുത്തിൽ കിടന്ന 3 പവന്റെ സ്വർണമാലയാണ് കവർന്നത്. മകന്റെ വീട്ടിൽ പോയി മടങ്ങിവന്ന് അകത്തു കയറിയ ശേഷം അടുക്കള വാതിൽ തുറന്ന വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. നിലവിളി കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് മാലയുമായി കടന്നുകളഞ്ഞു.

*കഴിഞ്ഞ ദിവസങ്ങളിലായി പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലും വ്യത്യസ്‌ത രീതിയിലുള്ള മോഷണ സംഭവങ്ങൾ തുടരുകയാണ്. ചെറുകരയിലെ ഹൈപ്പർ മാർക്കറ്റിലും മോഷണം നടന്നു. ഇവിടെനിന്ന് 12,000 രൂപയോളം നഷ്‌ടപ്പെട്ടു. പാതായ്‌ക്കര സ്വദേശിനിയുടെ 5 പവന്റെ സ്വർണമാല ബസിൽനിന്ന് നഷ്‌ടപ്പെട്ട സംഭവവും ഉണ്ടായി.

കഴിഞ്ഞ ദിവസം പുലർച്ചെ മനഴി ബസ് സ്‌റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയിരുന്നു. ഇത് പിന്നീട് പൊലീസ് അന്വേഷണത്തിൽ കിലോമീറ്ററുകൾ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 2 മാസം മുൻപ് പെരിന്തൽമണ്ണയിലെ അടച്ചിട്ട വീട്ടിൽനിന്ന് 35 പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും മോഷണം പോയതിനും തുമ്പായിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post