രണ്ട് കൊലപാതകങ്ങൾക്ക് ശേഷവും പാലക്കാട് ഒരാൾക്ക് കൂടി വെട്ടേറ്റു: തുടർക്കഥയാകുന്ന ചോരക്കളിയിൽ നടുങ്ങി കേരളം _നേരത്തെ എസ്ഡിപിഐ നേതാവ് സുബൈർ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊലചെയ്യപ്പെട്ടിരുന്നു_ 

പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസന് പുറമേ ജില്ലയിൽ ഒരാൾക്ക് കൂടി വെട്ടേറ്റു. കൊടന്തറപ്പുള്ളിയിലാണ് വെട്ടേറ്റത്. പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ കുറച്ച് മുമ്പ്‌ വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു.


കേരളത്തിൽ 1095 ദിവസം, 1065 കൊലപാതകം

തിരുവനന്തപുരം: ചോര മണം മാറാത്ത നാടായി കേരളം മാറി. എല്ലാ ദിവസവും കൊലപാതക വാർത്തകൾ നിറയുകയാണ്. കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന് അനക്കമില്ല. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ശരിക്കും പറഞ്ഞാൽ 1095 ദിവസത്തിനുള്ളിൽ 1065 കൊലപാതകം നടന്നു. ഇവയിൽ, 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഭരണസിരാ​​കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്.

2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു.

2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ.

Post a Comment

Previous Post Next Post