കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിന് തീപിടിച്ചു

കല്‍‌പ്പറ്റ:വയനാട് കൽപ്പറ്റയിൽ എ.ടി.എം കൗണ്ടറിനുള്ളിൽ തീപിടിച്ചു. എസ്.ബി.ഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിൻ്റെ താഴത്തെ നിലയിലുള്ള എ.ടി.എം.കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം നടന്നത്

എ.ടി.എം. കൗണ്ടറിൻ്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവർ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൗണ്ടറിനുള്ളിൽ കംപ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. 

Post a Comment

Previous Post Next Post