ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സ തേടിയ ഏഴാം ക്ലാസ്സ് വിദ്യാർഥി മരിച്ചു 
മാനന്തവാടി : ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സ തേടിയ ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. 

ഒഴക്കോടി കീച്ചേരി പണിയ കോളനിവാസിയും ഇപ്പോള്‍ എള്ളുമന്ദം കാക്കഞ്ചേരിയിലെ താമസക്കാരനുമായ രതീഷിന്റേയും അനിതയുടേയും മകന്‍ ജയേഷ് (12) ആണ് മരിച്ചത്.

 വയറുവേദനയും പനിയും ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജയേഷിനെ പരിശോധനകള്‍ക്ക് ശേഷം ചികിത്സ നല്‍കി വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ വിട്ടയക്കുകയായിരുന്നു.

 തുടര്‍ന്ന് രാത്രി 7.30 ഓടെ ഒഴക്കോടിയിലെ വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു.

 ശനിയാഴ്ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

 എള്ളുമന്ദം എ.എന്‍.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Post a Comment

Previous Post Next Post