ഡ്രൈവർമാർക്ക് പരിശീലനം നൽകും

കൽപ്പറ്റ : ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ( നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസേര്‍ച്ച് സെന്റര്‍ ) ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

 സ്‌പോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യംചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് സൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:  *0471 2779200, 9074882080

Post a Comment

Previous Post Next Post