100 കടന്ന് തക്കാളിവില

നെടുങ്കണ്ടം: പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളിവില 100 കടന്നു. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ സാധാരണക്കാർക്കൊപ്പം ഹോട്ടൽ മേഖലയിലും പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞമാസംവരെ ഒരുകിലോ തക്കാളിക്ക് മുതല്‍ 30രൂപ വരെയായിരുന്ന വിലയാണ് 100ല്‍ എത്തിയത്. ചില ചെറുകിട കച്ചവടക്കാര്‍ 110ഉം വാങ്ങുന്നുണ്ട്. വില വർധനയോടെ ഉപഭോക്താക്കള്‍ വാങ്ങുന്ന അളവ് ചുരുക്കിയതായി വ്യാപാരികള്‍ പറയുന്നു. തക്കാളി ഉൽപാദിപ്പിക്കുന്ന ഇതര സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്തതതോടെ വ്യാപകമായി വിളനാശം സംഭവിച്ചു.

Post a Comment

Previous Post Next Post