തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
നേരത്തെ പതിനഞ്ചിന് ഫലം പുറത്തുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ജൂണ്‍ 12നും പ്രസിദ്ധീകരിക്കും. നേരത്തെ 20നാണ്് നിശ്ചയിച്ചിരുന്നത്.
പ്രവേശനോത്സവത്തോടെ നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കും. 12,986 സ്കൂളുകളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവരും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണം. ഒന്നാംക്ലാസില്‍ നാലുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ ഉറപ്പാക്കാന്‍ സ്കൂളിന് മുന്നില്‍ പൊലീസുകാരെ നിയോഗിക്കും. സ്കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സ്ആപ്പിലൂടെ
_*BREAKING🅽🅴🆆🆂KERALA*_
Join now 👇🏻
https://chat.whatsapp.com/DBiJO87PHE3Go7WBuuV64V
Post a Comment