ഒന്നാംവർഷ ഹയർ സെക്കൻണ്ടറി പരീക്ഷ 13മുതൽ


 
*തിരുവനന്തപുരം*: ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ 2ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13ന് ആരംഭിച്ച് ജൂൺ 30നകം പൂർത്തിയാക്കും. ഈ വർഷം പ്ലസ് വൺ ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തരുതെന്നും വിദ്യാർഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പരീക്ഷയും അതിനുശേഷം മൂല്യനിർണയവും സുഗമമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം 4,22,651 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത് 

Post a Comment

Previous Post Next Post