◼️മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്. നയപരമായ തീരുമാനമായിട്ടില്ല. സ്പിരിറ്റ് വില വര്‍ധന സര്‍ക്കാര്‍ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ പോലും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതാനും ആഴ്ചകളായി വില കുറഞ്ഞ മദ്യം മദ്യശാലകളില്‍ കിട്ടാനില്ല. വില വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമായി മദ്യവ്യവസായികള്‍ വില കുറഞ്ഞ മദ്യ ബ്രാന്‍ഡുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്.
◼️റേഷന്‍ സാധനങ്ങള്‍ക്കൊപ്പം പലവ്യഞ്ജനങ്ങളും മറ്റും വാങ്ങാവുന്ന കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകളായ കെ സ്റ്റോറുകള്‍ വരുന്നു. സപ്ലൈകോ ഔട്ട്ലെറ്റ്, റേഷന്‍ കട, മില്‍മ ബൂത്ത്, ഇ-സേവനങ്ങള്‍, മിനി എ.ടി.എം തുടങ്ങിയവയെല്ലാം ചേര്‍ന്നൊരു സ്മാര്‍ട്ട് ഷോപ്പിംഗ് സെന്റര്‍. ഇലക്ട്രിസിറ്റി, വാട്ടര്‍, ഫോണ്‍ ബില്ലുകള്‍ അടയ്ക്കാം. മിനി എ.ടി.എമ്മില്‍നിന്ന് പണമെടുക്കാം. ആദ്യഘട്ടത്തില്‍ ആയിരം സ്റ്റോറുകളാണ് തുറക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
◼️സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷനും മുടങ്ങില്ല. ഇതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പള വിതരണത്തിനായി സംസ്ഥാനം ചെലവഴിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ 58 ശതമാനം തുകയാണ്. പെന്ഷന് വിതരണത്തിനായി 42 ശതമാനം തുക അധികമായി കണ്ടെത്തേണ്ടി വന്നു.
◼️മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തില്‍ കൃഷ്ണമൃഗ വേട്ട സംഘത്തിന്റെ വെടിയേറ്റ് മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ വേട്ടസംഘവുമായി പൊലീസ് ഏറ്റുമുട്ടി. ബൈക്കില്‍നിന്ന് വേട്ടക്കാര്‍ പൊലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.
◼️കൊച്ചിയില്‍ വന്‍ ചന്ദനവേട്ട. 20 ലക്ഷം രൂപ വില വരുന്ന 92 കിലോ ചന്ദനം ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തു. അഞ്ചു പേര് അറസ്റ്റിലായി. ആന്ധ്രയിലേക്ക് കടത്താനായി ഇടുക്കിയില്‍ നിന്ന് കൊണ്ടുവന്നതാണ് ചന്ദനം. കൊച്ചി പനമ്പള്ളി നഗറിലെ വാടക വീട്ടില്‍നിന്നാണ് ചന്ദന തടികള്‍ കണ്ടെത്തിയത്. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ഭൂമിയില്‍ നിന്ന് മുറിച്ചതാണ് തടികള്‍. വീട് വാടകയ്ക്കെടുത്ത തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യനേയും സഹായി കൂടത്തായി സ്വദേശി സിനു തോമസിനേയും അറസ്റ്റ് ചെയ്തു. ചന്ദനം വാങ്ങാനായി എത്തിയ ഇടുക്കി അടിമാലി സ്വദേശികളായ നിഷാദ്, സാജന്, ആനവിരട്ടി സ്വദേശി റോയ് എന്നിവരും അറസ്റ്റിലായി.
◼️സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട്.
◼️രാഹുല്‍ഗാന്ധി പ്രസിഡന്റാകണമെന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍. പാര്‍ട്ടി നിലപാടുകളേയും നേതൃത്വത്തേയും വിമര്‍ശിക്കുന്നവര്‍ക്കെതിരേയും ചില നേതാക്കള്‍ പ്രസംഗിച്ചു. ശിബിരത്തില്‍ പങ്കെടുക്കുന്ന 23 നേതാക്കള്‍ പ്രതികരിച്ചില്ല. എന്നാല്‍ തന്നെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച നടത്താതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന ചര്‍ച്ചകളാണു വേണ്ടെതന്ന് രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു.
◼️വൈദ്യനെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് മര്‍ദിച്ചു കൊന്ന കേസിലെ പ്രതി ഷൈബിനെതിരേ മറ്റൊരു കൊലക്കേസ് ആരോപണം. ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ഷൈബിന് പങ്കുണ്ടെന്ന പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തി. ഷൈബിന് ദീപേഷിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു. കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കണമെന്നു വീട്ടുകാര്‍ പോലീസിനു പരാതി നല്കി.
◼️സോളാര്‍ കേസില്‍ സിബിഐ മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഗണേഷിന്റെ മുന്‍ പിഎ പ്രദീപ് കോട്ടത്തലയെയും സിബിഐ സംഘം ചോദ്യം ചെയ്യും.
◼️കോവളം വെള്ളാറില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് മരിച്ചത്. വീട്ടമ്മയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് അനില്‍ (48) മകന് അഭിജിത്ത് (20) എന്നിവരെ അറസ്റ്റ് ചെയ്തത്.
◼️അങ്കമാലിയില്‍ റോഡു മുറിച്ചു കടക്കവേ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. ലോറി നിര്‍ത്താതെ ഓടിച്ചുപോയി. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് രാത്രി പതിനൊന്നോടെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
◼️ശമ്പളം കൊടുക്കാനാകാതെ ക്ളേശിക്കുന്ന കെഎസ്ആര്‍ടിസിയില്‍ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നു മന്ത്രി. ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കും.
◼️മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചില്ലെന്നു സമസ്ത. സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്കു വിഷമമുണ്ടാകാതിരിക്കാനാണെന്നാണ് നേതാക്കളുടെ ന്യായം. പെണ്കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. സ്ത്രീകളും പുരുഷന്മാരുമൊന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
◼️പുലര്‍ച്ചെ ഒരു മണിക്ക് യൂണിഫോമിലല്ലാതെ തിരുനെല്ലിയിലെ വീട്ടിലെത്തി സമന്‍സ് നല്കിയ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പുല്‍പ്പള്ളി സ്റ്റേഷനിലെ എസ്ഐ കെ എസ് ജിതേഷ്, എഎസ്ഐ സി വി തങ്കച്ചന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി ജെ സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ ശിഹാബ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്. നായര്‍ സസ്പെന്‍ഡ് ചെയ്തത്.
◼️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് കൊച്ചിയിലെത്തും. നാളെ കിഴക്കമ്പലത്ത് കെജ്രിവാള് പൊതുസമ്മേളത്തില്‍ കെജ്രിവാള് പ്രസംഗിക്കും. ആം ആദ്മി പാര്‍ട്ടിയും ട്വന്റി- 20 യും തമ്മില്‍ സഹകരണം ഉണ്ടാകുമോയെന്നു കെജ്രിവാള് പ്രഖ്യാപിക്കും.
◼️ഡെപ്യൂട്ടി സ്പീക്കര്‍ -ആരോഗ്യ മന്ത്രി പോര് ഇടതു മുന്നണിക്ക് തലവേദനയായി. ആരോപണമുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്കി. പരസ്യ പ്രസ്താവന അരുതെന്ന് എല്‍ഡിഎഫ് നേതൃത്വം ഇരുവരോടും ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നടക്കുന്ന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികളിലേക്ക് മന്ത്രി ക്ഷണിച്ചില്ലെന്നാണ് ചിറ്റയം ആരോപിച്ചിരുന്നത്. എംഎല്‍എമാരെ ക്ഷണിക്കണ്ടത് ജില്ലാ ഭരണകൂടമാണെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
◼️വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി മെയ് 20 ന് പരിഗണിക്കും. കോടതി പൊലീസിനോട് വിശദീകരണം തേടി. മെഹ്നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
◼️കണ്ണൂര്‍ പെരളശ്ശേരിയില്‍ ഒരു വീട്ടില്‍നിന്ന് 25 പവന് സ്വര്‍ണ്ണവും നാലു ലക്ഷം രൂപയും കവര്‍ന്നു. പള്ളിയത്തെ അബ്ദുള്‍ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്.
◼️പോക്സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന് കെ.വി. ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയിലാണ് ശശികുമാറിനെ ഹാജരാക്കിയത്. വയനാട്ടിലെ മുത്തങ്ങയിലുള്ള ഹോംസ്റ്റേയില്‍ ഒളിവിലായിരുന്നു ശശികുമാര്‍.
◼️തിരുവനന്തപുരം വെങ്ങാനൂര്‍ ചാവടിനടയിലെ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലെ മഹാകാളികായാഗത്തില്‍ പങ്കെടുക്കാന്‍ അഘോരി സന്ന്യാസി പ്രമുഖനെത്തി. ഇന്ന് കൂടുതല്‍ അഘോരി സന്ന്യാസിമാര്‍ തിരുവനന്തപുരത്തെത്തും. അഘോരി സന്ന്യാസിമാര്‍ക്കിടയിലെ പ്രമുഖനും മഹാകാല്‍ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് എത്തിയത്.
ഇയാള്‍ ഹിമാലയസാനുക്കളില്‍ തപസ് ചെയ്യുന്ന സന്ന്യാസിയാണ്. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തുന്നത്.
◼️രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഗോതമ്പിനു വില കൂടുന്നതിനാലാണു നിരോധനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. എട്ടു വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഗോതമ്പിന് കിലോയ്ക്ക് 34 രൂപയാണ് ഡല്‍ഹിയിലെ ഇന്നത്ത വില. മുംബൈയടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിലും വില കുത്തനെ ഉയര്‍ന്നു. റഷ്യ, യുക്രെയിന് യുദ്ധംമൂലം ലോക വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്.
◼️ഡല്‍ഹി മുണ്ട്കയില്‍ നാലുനില കെട്ടിടത്തിനു തീപിടിച്ചു മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്.
◼️ചെന്നൈയില്‍ ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി. തിരുവട്ടിയൂര്‍ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ടുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
◼️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 41 ശതമാനം ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ കണക്കില്‍ എസ്ബിഐയുടെ ലാഭം 41 ശതമാനം ഉയര്‍ന്ന് 9,113.5 കോടി രൂപയായി.
◼️സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഇന്നലെ 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37000 രൂപയാണ്. മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. ദീര്‍ഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്.
◼️2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അതേ പാദത്തില്‍ ബാങ്ക് 1,047 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം 20,695.90 കോടി രൂപയായി കുറഞ്ഞു. 2020-21 ലെ ഇതേ കാലയളവില്‍ ഇത് 21,501.94 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ബാങ്ക് 7,272.28 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു, 2020-21 ല്‍ ഇത് 828.95 കോടി രൂപയായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ മൊത്തം വരുമാനം മുന്‍വര്‍ഷം 83,429 കോടി രൂപയില്‍ നിന്ന് 81,364.73 കോടി രൂപയായി കുറഞ്ഞു.
◼️നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 1962 വരെ കൊച്ചിയില്‍ നില നിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950-കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപന് ചിദംബരം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്, അര്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്. കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.
◼️മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇന്ഡസ്ട്രിയിലേക്ക്. മെയ് 20ന് റിലീസ് ആകുന്ന 'ഉടല്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക. ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന് ആണ് ഇക്കാര്യം അറിയിച്ചത്. ഉടലിന്റെ സംവിധായകന് രതീഷ് രഘുനന്ദന് തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. 'ഉടല് എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. ഗോകുലം ഗോപാലന് പറഞ്ഞു. ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.
◼️ടൊയോട്ട ഫോര്‍ച്യൂണര്‍ ജിആര്‍-എസ് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ 48.43 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു . മുമ്പ് ലൈനപ്പിലെ ടോപ്പ്-സ്പെക്ക് മോഡലായിരുന്ന ലെജന്‍ഡര്‍ ട്രിമ്മിനെക്കാള്‍ ഉയര്‍ന്നതാണ് പുതിയ വേരിയന്റ്. ഫോര്‍ച്യൂണര്‍ ജിആര്‍-എസ് ഡീസല്‍ 4ഃ4 എടി ട്രിമ്മിനെ അടിസ്ഥാനമാക്കി പൂര്‍ണ്ണമായി ലോഡുചെയ്ത ഒരു വേരിയന്റിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
◼️കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്റെ സിക്സ്ത് സെന്‍സിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. 'എന്റെ കുറ്റാന്വേഷണ യാത്രകള്‍'. എം പി മുഹമ്മദ് റാഫി. ഗ്രീന്‍ ബുക്സ്. വില 240 രൂപ.
◼️യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുമോ? ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. തീര്‍ച്ചയായും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ഗ്രീന്‍ ടീ സഹായിക്കും. എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് കൊണ്ട് മാത്രം ഒരിക്കലും വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സാധിക്കുകയില്ല. ഡയറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ ഗ്രീന്‍ ടീക്ക് ശ്രദ്ധ ലഭിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയം എന്ന പേരിലാണ് ഇത്. എന്നാലിത് തെളിയിക്കുന്ന ഒരു പഠനം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതെങ്കിലുമൊരു ഭക്ഷണമോ പാനീയമോ കഴിക്കുന്നതോ ഒഴിവാക്കുന്നതോ കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ആകെ ജീവിതരീതി തന്നെ മാറ്റേണ്ടിവരും. എടുക്കുന്ന കലോറിയുടെ അളവ് ശ്രദ്ധിക്കേണ്ടിവരും. വര്‍ക്കൗട്ട് ആവശ്യമായി വരും. നിത്യവും നാം ചായ കഴിക്കാറുണ്ടല്ലോ. ഇതിലടങ്ങിയിരിക്കുന്ന പാലും പഞ്ചസാരയും ശരീരത്തിന് അത്ര നല്ലതല്ല. ഈ ചായക്ക് പകരം ഗ്രീന്‍ ടീ പതിവാക്കുന്നത് നല്ലത് തന്നെയാണ്. അതുപോലെ തന്നെ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വണ്ണം കുറയ്ക്കുന്നതിനെ അനുകൂലമായി സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും മാത്രം ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാനോ വയര്‍ കുറയ്ക്കാനോ സഹായിക്കുന്ന പാനീയമാകുന്നില്ല. ബാലന്‍സ്ഡ് ഡയറ്റ് ( പഴങ്ങളും പച്ചക്കറികളും കാര്യമായി അടങ്ങിയത്), വര്‍ക്കൗട്ട്, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, ഉറക്കം എന്നിവയെല്ലാം ഒരുപോലെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തന്നെ ഒരുമിച്ച് വന്നെങ്കില്‍ മാത്രമേ ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കുകയുള്ളൂവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 77.49, പൗണ്ട് - 95.04, യൂറോ - 80.68, സ്വിസ് ഫ്രാങ്ക് - 77.36, ഓസ്ട്രേലിയന്‍ ഡോളര്‍ - 53.73, ബഹറിന്‍ ദിനാര്‍ - 205.58, കുവൈത്ത് ദിനാര്‍ -252.36, ഒമാനി റിയാല്‍ - 201.32, സൗദി റിയാല്‍ - 20.66, യു.എ.ഇ ദിര്‍ഹം - 21.10, ഖത്തര്‍ റിയാല്‍ - 21.28, കനേഡിയന്‍ ഡോളര്‍ - 60.05.
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼
Post a Comment