ഹജ്ജ് 2022 ;വളന്റിയേഴ്സിന് അപേക്ഷ ക്ഷണിച്ചുകൊണ്ടോട്ടി: ഹജ്ജ് 2022 നോടനുബന്ധിച്ച് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായ 65 വയസിനു താഴെ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം, ഓണ്‍ലൈന്‍ അപേക്ഷ ക്യൂ.ആര്‍ കോഡ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടതാണ്, പൂര്‍ണമായി പൂരിപ്പിക്കാത്തതോ തെറ്റായ വിവരങ്ങള്‍ നല്‍കിയതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, അവരുടെ വയസ് തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ, രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9:00 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്. 

മെയ് 14ന് എറണാകുളം വഖഫ് ബോര്‍ഡ് ഓഫീസ്, മെയ് 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതലാണ് ഇന്റര്‍വ്യൂ. മെയ് 10വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഇന്റര്‍വ്യൂവിന് ഹാജരാവാന്‍ സാധിക്കുകയുള്ളൂ. വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. 


Post a Comment

Previous Post Next Post