സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; 21ാം റാങ്ക് മലയാളിക്ക്തിരുവനന്തപുരം:സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ നേടി. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നാം റാങ്ക് ഗമിനി ശ്ലിംഗയും നാലാം റാങ്ക് ഐശ്വര്യ വര്‍മ്മയും നേടി.ആദ്യ നാല് റാങ്കും വനിതകള്‍ക്കാണ്.

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്.ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

Post a Comment

Previous Post Next Post