രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍; 24 മണിക്കൂറില്‍ 3,157 കേസുകള്‍.

രാജ്യത്ത് ചിലയിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗമായി കണക്കാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അഡീ. ഡയറക്ടര്‍ ജനറല്‍ ഡോ. സമീരന്‍ പാണ്ഡ. ചില ജില്ലകളില്‍ മാത്രമാണ് കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഏതെങ്കിലും വൈറസ് വകഭേദം മൂലമുള്ള കോവിഡ് തരംഗമായി ഇതിനെ കാണാനാവില്ല. ചിലയിടങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങും. രാജ്യത്താകെയോ ഒരു സംസ്ഥാനത്ത് ആകെയോ ഇത് പടരാന്‍ സാധ്യതയില്ലെന്നും ഡോ. സമീരന്‍ പറഞ്ഞു.


ഈ ഘട്ടത്തില്‍ ആശങ്കയ്ക്ക് സാധ്യതയില്ലെന്നാണ് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി ലൈവ്. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് 3,157 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 26 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. 24 മണിക്കൂറില്‍ 2,723 പേര്‍ രോഗമുക്തരായി

Post a Comment

Previous Post Next Post