42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ചതിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകൾ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് 
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, എഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികൾ ജനവിധി തേടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. 18ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും

Post a Comment

Previous Post Next Post