പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 50ഓളം പേര്‍ ചികിത്സ തേടി

ന്യൂഡല്‍ഹി: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി. നിയമത്തിന്റെ സാധുതയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ, രാജ്യദ്രോഹക്കുറ്റം പ്രതിപാദിക്കുന്ന ഐപിസി 124 എ വകുപ്പു പ്രകാരം കേസെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലെ കേസുകളിലെ തുടര്‍ നടപടിയും ചീഫ് ജസ്റ്റിസ് എന്‍വി  രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ വകുപ്പു പ്രകാരം സംസ്ഥാനങ്ങളോ കേന്ദ്രമോ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. നിയമത്തില്‍ പുനപ്പരിശോധന പൂര്‍ത്തിയാവുന്നതു വരെ നിലവിലെ കേസുകളില്‍ തുടര്‍ നടപടികളും അരുത്. രാജ്യദ്രോഹ നിയമപ്രകാരമുള്ള കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം- സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post