ഇന്ധന വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു
ദില്ലി: പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ നടപടി. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്.
കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്.

ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്ബതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്കും. സ്റ്റീലിന്‍റെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടല്‍ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍.


*Wayanad Vartha*
https://chat.whatsapp.com/KHk9moFoy8Q1xN7sNRBaoP

 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: wa.me/919747031777?text=പരസ്യം

Post a Comment

Previous Post Next Post