സ്വ​ർ​ണ വി​ല കൂ​ടി പ​വ​ന് 80 രൂ​പ​ വർധിച്ച് 38,000 രൂപയായി കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 38,000 രൂ​പ​യും ഗ്രാ​മി​ന് 4,750 രൂ​പ​യു​മാ​യി. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.


Post a Comment

Previous Post Next Post