മഴ കനിഞ്ഞാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കനത്ത മഴയെ തുടർന്ന് പലവട്ടം മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്ന് നടത്താനാണ് തീരുമാനം. മഴ പേടി ഉള്ളതിനാൽ വെടിക്കെട്ട് നേരത്തെയാക്കിയിട്ടുണ്ട്. നാലു മണിക്കാവും വെടിക്കെട്ട് നടത്തുക

 

തുടർച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. ഇന്നും മഴ മാറി നിന്നാൽ മാത്രമാകും വെടിക്കെട്ട് നടത്താനാവുക. അതിനിടെ ഇന്ന് തൃശൂരിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post