കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ സ്കൂട്ടര്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചുപയ്യന്നൂർ: ഭർത്താവിനേയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യ സ്വന്തം സ്കൂട്ടർ എടുക്കാൻ വീണ്ടും വീട്ടിലെത്തിയപ്പോൾ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റു ചെയ്തു. കരിവെള്ളൂർ കുണിയൻ കിഴക്കേക്കരയിലെ ഏട്ടൻ വീട്ടിൽ രാജേഷിനെ (40) യാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പയ്യന്നൂർ എസ്.ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐ.ടി സ്ഥാപനത്തിലെ ജേിലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. 

രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതി ഇയാളുടെ കൂടെ ഒളിച്ചോടിയത്. തുടർന്ന് ഭാര്യവീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ്, രണ്ട് മക്കളുടെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 

ഇതിനിടയിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ ആവശ്യപ്പെട്ട് യുവതി വീട്ടിലെത്തുകയും യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അവരെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാ

Post a Comment

Previous Post Next Post