കല്‍പ്പറ്റ: സംസ്ഥാന സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും നേതൃത്വത്തില്‍ വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സി മാള്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ സ്റ്റുഡന്റസ് മാര്‍ക്കറ്റ് ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ.റഫീഖ് ആദ്യ വില്‍പ്പന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, കുട, നോട്ട് ബുക്കുകള്‍ തുടങ്ങി എല്ലാവിധ പഠനസാമഗ്രികളും കുറഞ്ഞ വിലയില്‍ സ്റ്റുഡന്റസ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സംഘം ഡയറക്ടര്‍മാരായ ടോമി ജോസഫ്, ബീന ടി.ജി, സെക്രട്ടറി അജയ് വി.ആര്, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
സ്റ്റുഡന്റസ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
NOUFAL MAHLARI KS puram
0
Post a Comment