പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘ്പരിവാര്‍,തെരുവില്‍ തടഞ്ഞ് യൂത്ത് ലീഗ്കോഴിക്കോട്:ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണം എന്നാവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ അക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകോപനമുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയ സംഘ്പരിവാർ പ്രവർത്തകരെ യൂത്ത് ലീഗ് തടഞ്ഞു. 

പേരാമ്പ്ര ടൗണിലാണ് സംഭവം. വൈകിട്ട് അത്യന്തം പ്രകോപനമുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ പ്രവർത്തകരെയാണ് തടഞ്ഞത്. വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ ലീഗിനെതിരെ അത്യന്തം പ്രകോപനപരമായ മുദ്രാവാക്ക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായി.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്ന സംഘ് പരിവാരത്തിനെതിരെ ശക്തമായ നടപടികളുണ്ടാകാത്തപക്ഷം കേരളത്തില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് യൂത്ത് ലീഗ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post