സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു; കോഴിക്കോട് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽവെ പാളത്തിൽ സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി പുഴയിൽ വീണു മരിച്ചു. ട്രെയിൻ തട്ടി പുഴയിൽ വീഴുകയായിരുന്നു.

കരുവൻതുരുത്ത് സ്വദേശിനി നഫാത്ത് ഫത്താവ് (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post