തവിഞ്ഞാലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മയക്കമരുന്ന് മാഫിയകളുടെ താവളമായി മാറുന്നു;യൂത്ത് കോൺഗ്രസ്

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ,പേരിയ,വാളാട് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് മയക്കു മരുന്ന് ലോബികളുടെ താവളമായി മാരുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.മുപ്പത് വയസിന് താഴെയുള്ള ചെറുപ്പക്കാരിൽ ഭൂരപക്ഷവും ഇതിന് അടിമപ്പെട്ടിരിക്കുകയാണ്,കഴിഞ്ഞ ഒരാഴ്ചകുള്ളിൽ പോലീസ് പരിശോധനയിൽ ഏഴോളം ചെറുപ്പക്കാരെയാണ് മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി പിടിയിലായത്.പിടിയിലായവർ മയക്ക് മരുന്ന് കണ്ണിയിലെ പരൽ മീനുകൾ ആണെന്നും ഇവരെ നിയന്ത്രിക്കുന്ന വൻ സ്രാവുകൾ ഇന്നും പിടിയിലാകതെ വിലസി നടക്കുക ആണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എക്സൈസ്,പോലീസ് സംയുക്തമായി പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കണമെന്നും, വരും ദിവസങ്ങളിൽ ഇത്തരം മാഫിയകളെ പിടിയിലാക്കാൻ യൂത്ത് കോൺഗ്രസ് വളണ്ടിയർമാർ രംഗത്ത് ഇറങ്ങുമെന്നും യുവാക്കളിലും കോളനികൾ കേന്ദ്രീകരിച്ചും ബോധ വൽക്കരണം നടത്തുമെന്നും യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിതിൻ തലപ്പുഴ അധ്യക്ഷത വഹിച്ചു

Post a Comment

Previous Post Next Post