മഴ കുറഞ്ഞെങ്കിലും ജാഗ്രത കുറയ്ക്കരുത്'; മുന്നറിയിപ്പുമായി റവന്യൂ മന്ത്രി

സംസ്ഥാനത്ത് മഴയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ജാഗ്രത പൂര്‍ണമായി ഉപേക്ഷിക്കാറായിട്ടില്ല. വടക്കന്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ നാളെ കൂടുതല്‍ മഴ ലഭിക്കും. 24നും 27നും ഇടയില്‍ കാലവര്‍ഷം കേരളത്തില്‍ എത്തും. അപകടങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

'സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തില്‍ കേരളത്തിലെ കാലാവസ്ഥയെ സംബന്ധിച്ച പരിശോധന നടത്തി. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്,' കെ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

*ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്*

തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു വടക്കന്‍ അറബിക്കടലില്‍ തമിഴ്‌നാട് തീരത്തു ചക്രവാതചുഴി നിലനില്‍ക്കുന്നു.

അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴികളുടെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപികുന്നതിനാല്‍ കേരളത്തില്‍ ഇന്ന് ശക്തമായ / അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. മെയ് 17 മുതല്‍ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.16 മുതല്‍ 19-ാം തീയതി വരെ കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

https://chat.whatsapp.com/CjdgcQgwiRnGUTplgV1mO6

Post a Comment

Previous Post Next Post